ഉറൂസിന്റെ അന്നദാനത്തിലേക്കുള്ള വിഭവങ്ങളുമായി പതിവ് തെറ്റിക്കാതെ പെരുമ്പട്ട പാടാർ കുളങ്ങര ഭഗവതി ക്ഷേത്ര ഭാരവാഹികൾ എത്തി.
പെരുമ്പട്ട : 2025 ജനുവരി 15ന് തുടങ്ങി ഇരുപതിന് അവസാനിക്കുന്ന പെരുമ്പട്ട മഖാം ഉറൂസിന്റെ സമാപന ദിവസം ഒഴുകിയെത്തുന്ന നൂറുകണക്കിന് ഭക്തജനങ്ങൾക്കുള്ള അന്നദാനത്തിലേക്ക് വിഭവങ്ങളും, പഴക്കുല യുമായി പതിവ് പോലെ പെരുമ്പട്ട പാടാർ കുളങ്ങര ഭഗവതി ക്ഷേത്ര ഭാരവാഹികൾ പള്ളിയങ്കണത്തിലേക്ക് എത്തി, മുനീറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി,ഉറൂസ് കമ്മിറ്റി,നാട്ടുകാർ എല്ലാവരും ചേർന്ന് വളരെ ഹൃദ്യമായി ആ സഹോദരങ്ങളെ സ്വീകരിച്ചു.
നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന ഈ മാതൃകാപരമായ സമ്പ്രദായം പുതിയ തലമുറയും കൈമോശം വരാതെ നടത്തി കൊണ്ടുപോകുന്നു,
ക്ഷേത്രത്തിലെ മൂവാണ്ട് മഹോത്സവത്തിലെ അന്നദാനത്തിലേക്കും ഇതുപോലെ, പെരുമ്പട്ട മുനീറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി വിഭവങ്ങൾ കൈമാറുന്ന പതിവ് ഇപ്പോഴുമുണ്ട്.
മത സൗഹാർദത്തിന് പേരുകേട്ട ഗ്രാമമാണ് പെരുമ്പട്ട, ഇവിടെ എല്ലാവരും പരസ്പര സഹോദര്യത്തിലാണ് കഴിഞ്ഞുപോകുന്നത്. ഉത്സവവും ഉറൂസും നാട്ടിന്റെ ആഘോഷമായി കൊണ്ടാടുന്നു.
തലമുറകളായി കൈമാറി കിട്ടിയ ഈ നല്ല ബന്ധം പുതിയ തലമുറയിലേക്കും കൈമാറ്റം ചെയ്തു കൊണ്ട് എപ്പോഴും നിലനിർത്തണമെന്നാണ് ചടങ്ങിന് സാക്ഷിയായവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്.
മുനീറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി, ഉറൂസ് കമ്മിറ്റി ഭാരവാഹികളായ, എം.ഉസ്മാൻ, അഷറഫ് കെ.എം., ഹനീഫ എം, റഷീദ്.എ.സി.,മുഹമ്മദ് ടി. പി, അഷ്റഫ് എം, മുഹമ്മദലി.എം, എം.സി.അബ്ദുൽ ബാരി, എം സിദ്ദീഖ് . ഇഖ്ബാൽ.പി., സ്വാദിഖ് .എം. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ബിജു, സെക്രട്ടറി ഗോപാലകൃഷ്ണൻ, പുരുഷോത്തമൻ ,ഷിബു, കമലാക്ഷൻ, അപ്പുക്കുട്ടൻ, രാമേന്ദ്രൻ, നാരായണൻ, സുമിത്രൻ. തുടങ്ങിയവർ സംബന്ധിച്ചു.
No comments