Breaking News

"ഇമ്മിണി വല്യ കഥകൾ" എഴുതി അട്ടക്കണ്ടത്തെ കുട്ടികൾ... ഹോസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മിനി ജോസഫ് ഇമ്മിണി വല്യ കഥകൾ എന്ന കഥാപതിപ്പ് പ്രകാശനം ചെയ്തു


പരപ്പ : പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിൽ ഈ വർഷം ആരംഭിച്ച 'രചനോത്സവത്തിന്റെ ഭാഗമായി കഥകൾ എഴുതി  അട്ടക്കണ്ടത്തെ ഒന്നാം ക്ലാസ്സിലെ കുട്ടികൾ.കഥകൾ എഴുതി പതിപ്പാക്കിയതിനു പുറമെ നാട്ടിലെ വായനശാലയായ മാർക്സ് വായനശാലയിലേക്ക് ഒരു കഥാപതിപ്പ്‌ കൈമാറുകയും ചെയ്തു.ഹോസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മിനി ജോസഫ് ഇമ്മിണി വല്യ കഥകൾ എന്ന കഥാപതിപ്പ് പ്രകാശനം ചെയ്തു. ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ പൊതുവിദ്യാലയങ്ങൾക്ക്‌ ഒരു മുതൽക്കൂട്ടാണെന്ന്‌ എ ഇ ഒ അഭിപ്രായപ്പെട്ടു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബാബുരാജ് എം എ പരിപാടിയിൽ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീമതി ബിന്ധ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ജഗന്നാഥ്‌, ഹോസ്ദുർഗ് ബിപിസി ഡോക്ടർ രാജേഷ് കക്കാട്ട്, ശ്രീമതി നിഷ, ആശ്രിത എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുകന്യ നന്ദി പറഞ്ഞു.

No comments