പുല്ലൂർ പൊള്ളക്കടയിൽ തെരുവുനായക്ക് ആദരാഞ്ജലി അർപ്പിച്ച് നാട്ടുകാർ
അമ്പലത്തറ : തെരുവുനായ അക്രമങ്ങൾ കൂടുമ്പോഴും നാട്ടുകാരുടെ കണ്ണിലുണ്ണി ആയി മാറിയ കരിയൻ എന്നതെരുവ് നായക്ക് ആദരാഞ്ജലി അർപ്പിച്ച് നാട്ടുകാർ. പുല്ലൂർ പൊള്ളക്കടയിലെ നാട്ടുകാർ ഓമനപ്പേരോട് വിളിക്കുന്ന കരിയൻ എന്ന തെരുവുനായ
അസുഖത്തെത്തുടർന്ന് ഇന്ന് രാവിലെ മരിച്ചത്.രണ്ടുവർഷം മുമ്പാണ് പ്രസവിച്ച ഉടനെ ആരോ കൊണ്ട് വഴിയിൽ തള്ളിയനായക്കുട്ടിയെ നാട്ടുകാർ ഓമനിച്ചു വളർത്തി. പിന്നീട് ഇവൻ സമീപത്തെ പല പ്രദേശങ്ങളിലും രക്ഷകനായി.പരിചയമുള്ളവരെ കണ്ടാൽ ഓടിയെത്തി സ്നേഹം പ്രകടിപ്പിക്കും. ഭക്ഷണം ഒന്നും കഴിക്കാതെ തുടർന്ന് നാട്ടുകാർ രണ്ടു ദിവസം മുമ്പ് ഇവനെ മൃഗാശുപത്രി കൊണ്ടുപോയി ചികിത്സിച്ചിരുന്നു. സമീപവാസിയായ കോയമ്പത്തൂർ നാരായണന്റെ നേതൃത്വത്തിൽ സംസ്കാരം നടത്തി.
No comments