ബളാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ 'വൈവിധ്യ മുന്നേറ്റം' പരിപാടിക്ക് തുടക്കമായി
ബളാൽ : ബളാൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെ 'വൈവിധ്യ മുന്നേറ്റം' പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി അക്കാദമിക മുന്നേറ്റം ലക്ഷ്യം വച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം മുഖേനെ നടപ്പിലാക്കുന്ന ജില്ലാതല തനതു വിദ്യാഭ്യാസ പരിപാടിയാണ് വൈവിധ്യ മുന്നേറ്റം.
പരിപാടിയിൽ ബളാൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സന്ധ്യ ശിവൻ, പത്മാവതി , വി എസ് ബിജുരാജ്, സുനിൽകുമാർ, പി പി രത്നാകരൻ, ജേക്കബ് ഇ.ജെ, കെ മോഹനൻ, ഷൈജു ബിരിക്കുളം പുഷ്പാകരൻ പി തുടങ്ങിയവർ സംസാരിച്ചു. ബിപിസി വി വി സുബ്രഹ്മണ്യൻ സ്വാഗതവും പ്രഥമാധ്യാപിക ബിന്ദു ജോസ് നന്ദിയും പറഞ്ഞു.
No comments