Breaking News

എൻഡോസൾഫാൻ ഇരകൾക്കാവശ്യമായ ചികിത്സ സൗകര്യം നടപ്പിലാക്കണം ; കേരള കോൺഗ്രസ്സ് കാസർഗോഡ് ജില്ലാ കമ്മിറ്റി


കാഞ്ഞങ്ങാട് : എൻഡോസൾഫാൻ ഇരകൾക്കു ചികിത്സക്ക് അത്യാവശ്യമായ നെഫ്രോളജിസ്റ്റിന്റെയും ന്യൂറോളജിസ്റ്റിന്റെയും കാസർഗോഡ് ജില്ലയിൽ ഇന്ന് വരെ ഏർപ്പെടുത്താൻ കഴിയാത്തത് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കഴിവുകേട് കൊണ്ട് മാത്രമാണെന്ന് കേരള കോൺഗ്രസ്‌ കാസർഗോഡ് ജില്ലാ കമ്മിറ്റി.

കോർപ്പറേറ്റ്കൾ തളിച്ച എൻഡോസൾഫാൻഎന്ന മാരക വിഷത്തിന്റ വിഷമതകൾ പേറി നടക്കുന്ന ഇരകൾക്കു മരണമല്ലാതെ മറ്റൊരു പോവഴിയുമില്ലാത്ത അവസ്ഥയാണ് ജില്ലയിൽ. ഈ ദുരിതത്തിന് എത്രയും പെട്ടന്ന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര  നടപടിയിലേക്ക് കടക്കുമെന്ന് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി.

കാഞ്ഞങ്ങാട് കെൻസ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പൈനാപ്പിള്ളി അധ്യക്ഷത വഹിച്ചു  ജില്ലാപ്രസിഡന്റ് ജെറ്റോ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു ജില്ല ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രവികുളങ്ങര , ഫിലിപ്പ് ചാരാത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽകുമാർ ജില്ലാ സെക്രട്ടറി സന്തോഷ് തൃക്കരിപ്പൂർ. സാലു കെ എ. നാസർ കൊട്ടിലങ്ങാട്  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ജില്ലാ സെക്രട്ടറി  നിസാം ഫലാഹ്  നന്ദിയും പറഞ്ഞു.

No comments