മഹിളാ കോൺഗ്രസ് സാഹസ് യാത്രയ്ക്ക് കിനാനൂർ കരിന്തളം മണ്ഡലം മഹിളാ കോൺഗ്രസ് കമ്മറ്റി സ്വീകരണം നല്കി
ചോയ്യങ്കോട് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് യാത്രയെ ചോയ്യുംകോട് മുസ്ലീം പള്ളിയുടെ സമീപത്ത് നിന്ന് മുത്തു കുടകളുടെയും ബാൻ്റ് മേളത്തിൻ്റെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ച് ചോയ്യംകോട് ടൗണിനെ ആവേശത്തിലാഴ്ത്തി കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന സ്വീകരണ യോഗം കെ.പി.സി.സി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലക്ഷ്മി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ല പ്രസിഡൻ്റ് മിനി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് നേതാക്കളായ ധന്യ സുരേഷ്, ഉമേശൻ വേളൂർ , മനോജ് തോമസ്, സി വി ഭാവനൻ, തുടങ്ങിയവർ സംസാരിച്ചു. ശ്യാമള കുവാറ്റി സ്വാഗതവും, കെ പി ചിത്രലേഖ നന്ദിയും പറഞ്ഞു. മഹിളാ കോൺഗ്രസ് സംസ്ഥാന-ജില്ലാ ഭാരവാഹികൾ, ജെബി മേത്തരോടൊപ്പം സാഹസ് യാത്രയിൽ പങ്കെടുത്തു സംസാരിച്ചു. സാഹസ് യാത്രയ്ക്ക് നല്കിയ സ്വീകരണ ജാഥയ്ക്ക് ക്ലാരമ്മ ജോസഫ്, മേരി ബിൻസി, പ്രീതഭാവനൻ,രേഷ്മമഹേന്ദ്രൻ, സിന്ധു വിജയകുമാർ പി സതി കരിന്തളം, ശോഭന പരപ്പ, ലിസ്സി വർക്കി, തുടങ്ങിയവർ നേത്യത്വം നല്കി.
No comments