Breaking News

ജയിലിന് മുന്നിലേക്ക് നേതാക്കൾ; പെരിയ ഇരട്ടക്കൊല കേസിൽ 4 പ്രതികൾ പുറത്തേക്ക്


കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയ നാല് സിപിഎം നേതാക്കൾ ഇന്ന് പുറത്തിറങ്ങും. പ്രതികളെ സ്വീകരിക്കാനായി കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ജയിലിൽ എത്തി. കാസർകോട് നിന്നുള്ള കൂടുതൽ നേതാക്കളും പ്രവർത്തകരും ജയിലിലെത്തുന്നുണ്ട്. ഉത്തരവ് ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ അൽപ്പസമയത്തിനകം പ്രതികൾ പുറത്തിറങ്ങും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

No comments