റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പാണത്തൂരിൽ റേഷൻ കടക്ക് മുന്നിൽ ധർണ്ണ നടത്തി
പാണത്തൂർ : റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പാണത്തൂരിൽ റേഷൻ കടക്ക് മുന്നിൽ ധർണ്ണ നടത്തി. കർക്ഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോണി തോലമ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ജെ. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡൻ്റ് എം ജയകുമാർ, ബളാൽ ബ്ലോക്ക് സെക്രട്ടറിമാരായ എം.എം. തോമസ്, എസ്. മധുസൂദനൻ, മൈനോരിറ്റി കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജീവ് തോമസ്, വി.ഡി. തോമസ്, വിനോദ് , ലക്ഷ്മി, മാത്യൂ സെബാസ്റ്റ്യൻ, പി.എം.ബാബു, സണ്ണി കുന്നകുളം, എൻ. വിൽസെൻ്റ് എന്നിവർ സംസാരിച്ചു.
No comments