കനകപ്പള്ളി ശ്രീ വിഷ്ണുമൂർത്തി കരിഞ്ചാമുണ്ഡി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നു
വെള്ളരിക്കുണ്ട് : ഇന്നും നാളെയുമായി നടക്കുന്ന കനകപ്പള്ളി ശ്രീ വിഷ്ണുമൂർത്തി കരിഞ്ചാമുണ്ഡി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നു. നൂറുകണക്കിന് ഭക്ത ജനങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു. ഇന്ന് രാത്രി 9 മണിക്ക് അന്നദാനവും തുടർന്ന് ഗാനമേളയും നടക്കും. രാത്രി 9.30 മുതൽ ക്ഷേത്രത്തിൽ വിവിധ തെയ്യങ്ങളുടെ കുളിച്ചേറ്റം നടക്കും. ജനുവരി 29 ബുധനാഴ്ച കരിഞ്ചാമുണ്ഡി ദേവസ്ഥാനത്ത് കരിഞ്ചാമുണ്ഡി തെയ്യക്കോലവും വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് ചാമുണ്ഡിയുടെയും വിഷ്ണുമൂർത്തിയുടെയും തെയ്യക്കോലം കെട്ടിയാടും വൈകുന്നേരം വിളക്കിലരിയോടെ കളിയാട്ടം സമാപിക്കും.
No comments