Breaking News

ടിപ്പർ ലോറിയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയ യുവാവ് മരിച്ചു


മഞ്ചേശ്വരം കയര്‍ക്കട്ടയില്‍ നിറുത്തിയിട്ട ടിപ്പര്‍ ലോറിയില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പൈവളിഗെ, ബായാര്‍പദവിലെ മുഹമ്മദ് അഷിഫാണ് (29) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അഷീഫിനെ അവശനിലയില്‍ കണ്ടെത്തിയത്. ഹൈവേ പട്രോളിംഗ് പൊലീസും നാട്ടുകാരും ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


No comments