വേണുഗോപാൽ പി.കെ ജില്ലയിലെ മികച്ച ഡ്രിൽ ഇൻസ്ട്രക്ടർ ബളാംതോട് സ്വദേശിയാണ്
ബളാംന്തോട് : ജില്ലയിലെ മികച്ച ഡ്രിൽ ഇൻസ്ട്രക്ടറായി ബളാംന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഡ്രിൽ ഇൻസ്ട്രക്ടർ ആയ കാസറഗോഡ് റയിൽവേ സ്റ്റേഷൻ എ.എസ്.ഐ. വേണുഗോപാൽ പി.കെ. യെ തെരഞ്ഞെടുത്തു. വർഷങ്ങളായി സ്കൂളിലെ എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടറുടെ ചുമതല വഹിക്കുന്ന വേണുഗോപാൽ സ്കൂളിലെ എസ്.പി.സി കേഡറ്റുകൾക്ക് മികച്ച പരിശീലനമാണ് നൽകുന്നത്. ഒഴിവു സമയങ്ങളിലെല്ലാം ഇദ്ദേഹം സ്കൂളിലെത്തി കേഡറ്റുകൾക്ക് പരിശീലനം നൽകാറുണ്ട്. ഇദ്ദേഹത്തിൻ്റെ മികച്ച പ്രകടനം വിലയിരുത്തിയാണ് ജില്ലാ പോലീസ് സൂപ്രണ്ട് ഇദ്ദേഹത്തെ ജില്ലയിലെ മികച്ച ഡ്രിൽ ഇൻസ്ട്രക്ടറായി തിരഞ്ഞെടുത്തത്. പനത്തടി പഞ്ചായത്തിലെ ബളാം തോട് സ്വദേശിയാണ്.
No comments