Breaking News

മരമില്ലിലെ തീപിടിത്തം; ഒന്നരക്കോടിയുടെ നഷ്ടം


തൃക്കരിപ്പൂർ : പയ്യന്നൂർ--- തൃക്കരിപ്പൂർ റോഡിൽ ഒളവറയിൽ പ്രവർത്തിക്കുന്ന മര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. ഒന്നരക്കോടി രൂപയുടെ മര ഉരുപ്പടികളും മെഷിനറിയും കത്തിനശിച്ചു.

ബ്രൈറ്റ് വുഡ് ഇൻഡസ്ട്രീസിലാണ് തീപിടിത്തം. ഇളമ്പച്ചിയിലെ വി കെ പി അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ തിങ്കൾ പുലർച്ചെ മരം സൈസ് ചെയ്യുന്ന റീസോ മെഷീന് സമീപത്തുനിന്നാണ് തീയും പുകയും ഉയർന്നത്. പെട്ടെന്ന് തീ മരത്തിടികളിലേക്കും സൈസ് ചെയ്ത മരഉരുപ്പടികളിലേക്കും ആളിപ്പടർന്നു. തൃക്കരിപ്പൂർ, പയ്യന്നൂർ, പെരിങ്ങോം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽനിന്നും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.

No comments