Breaking News

അജാനൂർ കിഴക്കുംകരിൽ പോലീസ് വാഹനത്തിൽ ടിപ്പർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം...പ്രതി പിടിയിൽ


 അജാനൂർ കിഴക്കുംകരിൽ അനധികൃതമായി ടിപ്പർ ലോറിയിൽ മണൽ കടത്തുന്നത്  തടയാൻ ശ്രമിച്ച പോലീസ് സംഘത്തെ പോലീസ് വാഹനത്തിൽ ടിപ്പർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇടിപ്പിച്ചതിന് ശേഷം ടിപ്പർ നിർത്താതെ ഓടിച്ചു പോകുകയും ചെയ്തതിന് ഹൊദുർഗ് പോലീസ് വധശ്രമം, പൊതുമുതൽ നശിപ്പിച്ചതിന് BNS 109, 121 (1),3  (5) , PDPP ആക്ട് 3(1) പ്രകാരം 124 /25 ആയി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ കാഞ്ഞങ്ങാട് അനന്തംപള്ള സ്വദേശി മുഹമ്മദ് ഫാസിൽ എൻ പി  (24 ) പിടിയിലായി . SCPO അശോകൻ തുളിച്ചേരിയും സംഘവും നൈറ്റ് പ്രട്രോളിങ് ഡ്യൂട്ടി ചെയ്‌ത്‌ വരുന്നതിനിടെയാണ് പുലർച്ചെ 1.30 മണിയോടെ കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ,ഇടിയുടെ ആഘാതത്തിൽ അശോകൻ തുളിച്ചേരിയുടെ കൈക്ക് പരിക്ക്  പറ്റുകയും , പോലീസ് വാഹനത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.

കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത് , ഇൻസ്‌പെക്ടർ അജിത്ത് കുമാർ പി എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെകർ അഖിൽ ചേരിപ്പാടി , ജോജോ , SCPO ഷൈജു , അനിൽ കെ. ടി CPO മാരായ അനൂപ്, രമിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് .


No comments