Breaking News

ബളാൽ ശ്രീ ഭഗവതിക്ക് 16 വർഷങ്ങൾക്ക് ശേഷം ആയിരം കലശം കൊണ്ട് കുംഭാഭിഷേകം....


വെള്ളരിക്കുണ്ട് : 16 വർഷങ്ങൾക്ക് ശേഷം ബളാൽ ശ്രീ ഭഗവതിക്ക് ആയിരം കലശം കൊണ്ട് കുംഭാഭിഷേകം നടത്തി.

ഉത്തരകേരളത്തിലെ പ്രസിദ്ധമായ ബളാൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന അഷ്ടബന്ധ സഹസ്ര കുംഭാഭിഷേക ചടങ്ങിന് നാടിന്റെ നാനാഭാഗത്തു നിന്നായി നൂറ് കണക്കിനാളുകൾ എത്തി ചേർന്നു.

മകരമാസത്തിലെ രോഹിണി നാളായ വെള്ളിയാഴ്ച രാവിലെ 9.55 മുതൽ 10 39 വരെയുള്ള മുഹൂർത്തത്തിൽ ആയിരുന്നു അഷ്ട്ട ബന്ധ നവീകരണകലശ സഹസ്ര ബ്രഹ്‌മ കുംഭാഭിഷേകം നടന്നത്. ക്ഷേത്ര തന്ത്രി കീക്കാം കൊട്ട് ഉച്ചില്ലത്ത് ബ്രഹ്‌മ ശ്രീ പത്മനാഭൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ 9 ബ്രാമണ ശ്രേഷ്ഠരാണ് സഹസ്ര കുംഭാഭിഷേകത്തിന് കാർമികത്വം വഹിച്ചത്..

ആയിരം ചെമ്പ് കുടത്തിൽ നിറച്ച കലശങ്ങൾ തന്ത്രി വര്യൻമാർ ദേവീ മന്ത്ര ധ്വനികളോടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ ക്ഷേത്ര ശ്രീകോവിലിനുള്ളിലെ ദേവീ വിഗ്രഹത്തിൽ അഭിഷേകം നടത്തി. അഷ്ട ബന്ധന ലേപനത്താൽ ഉറപ്പിച്ച ദേവീവിഗ്രഹത്തിൽ സഹസ്ര കലകുംഭാഭിഷേകം നടത്തി യശേഷം ദേവീവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയ ശേഷം മഹാപൂജയോടെ ഭക്തർക്ക് ദർശനം നൽകി. തുടർന്ന് അന്നദാനവും വിവിധ ക്ഷേത്രചടങ്ങുകളും നടന്നു. 

8 ന് രാവിലെ വിവിധ ക്ഷേത്രചടങ്ങുകൾ നടക്കും. 10 30 ന് ഭാഗവത ഗീതാഞ്ജലി ഭക്തി ഗാനമേള. തുടർന്ന് വിവിധ താത്രിക ചടങ്ങുകൾ. വൈകിട്ട് നാലിന് രഥാരോഹണം. കാഴ്ച്ച ശീവേലി. രദോത്സവം. രാത്രി 7 ന് കാഴ്ച്ചവരവ് ഘോഷയാത്ര. കാഴ്ച്ച സമർപ്പണം. ശ്രീ ഭൂതബലി. എഴുന്നള്ളത്ത് തിടമ്പ് നൃത്തത്തോടെ ഉത്സവംസമാപിക്കും.

9 ന് ക്ഷേത്ര അധീനതയുള്ള പരദേവത പള്ളിയറയിൽ കളിയാട്ട ഉത്സവം ആരംഭിക്കും. രാത്രി 8 മണി മുതൽ തോറ്റം പുറപ്പാട് നടക്കും.

മെഗാ മ്യൂസിക്കൽ നൈറ്റ്. പൊട്ടൻ തെയ്യത്തിന്റെ പുറപ്പാട്.

10 ന് രാവിലെ 10 30 മുതൽ ചാമുണ്ഡിയുടെയും വിഷ്ണു മൂർത്തിയുടെയും പുറപ്പാട്. 

11 ന് കൊട്ടക്കോട്ട് കാവിൽ കളിയാട്ടം. 10.30മുതൽ ബീരൻ തെയ്യം. ചാമുണ്ഡി. വിഷ്ണു മൂർത്തി ഗുളികൻ തെയ്യങ്ങളുടെ പുറപ്പാട് നടക്കും..

No comments