ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു
കാസർകോട് : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൊർക്കാടി സ്വദേശി ബൈക്കപകടത്തിൽ മരിച്ചു. വൊർക്കാടി, നല്ലങ്കി സ്വദേശി റോഷൻ മോറസ് (34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ മംഗ്ളൂരു, മുടിപ്പൂ, ബോളിയാറിലാണ് അപകടം ഉണ്ടായത്. ഇലക്ട്രീഷ്യനാണ് റോഷൻ. ഇയാൾ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞാണ് അപകടം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ റോഷനെ സമീപത്തെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്.
പരേതനായ ഹെൻട്രി മോറസ്-ലില്ലി ഡിസൂസ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രമീള ലൂയിസ്. റവിൽപേൾ മോറസ് ഏക മകളാണ്.
No comments