Breaking News

ഒരുക്കങ്ങൾ പൂർത്തിയായി... പുലയനടുക്കം സുബ്രഹ്മണ്യ കോവിലിൽ ഫെബ്രുവരി 12 മുതൽ 14വരെ ആണ്ടിയുട്ട് പൂജാ മഹോത്സവം


കോളംകുളം : കാവടി സഞ്ചാരം ഉള്ള കോവിലുകളിൽ  പ്രധനമായ പുലയനടുക്കം സുബ്രമണ്യ കോവിലിൽ ഫെബ്രുവരി 12നു ആണ്ടിയുട്ട് പൂജ മഹോത്സവം ആരംഭിക്കും. ഫെബ്രുവരി 12വൈകുന്നേരം 6.30നു ദിപാരാധനയോടെ ആരംഭിക്കുന്ന മഹോത്സവം, വിവിധ പൂജാകർമങ്ങളോടെയും ഒട്ടനവധി കലാപരുപാടികളോടെയും രണ്ടു ദിവസത്തെ അന്നദാനത്തോടെയും 14രാവിലെ ആണ് അവസാനിക്കുക.ആണ്ടിയുട്ട് പൂജ മഹോത്സവവത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തി ആയെന്ന് കോവിൽ ഭാരവാഹികൾ അറിയിച്ചു.അവസാന വട്ട ആഘോഷ കമ്മിറ്റി യോഗം കോവിൽ ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്നു. വിവിധ ദേശങ്ങൾ സഞ്ചരിച്ചു ഭകതർക്ക് അനുഗ്രഹം നൽകിയ കവാടി സംഘം 12നു രാത്രി കോവിലിലേക്ക് ആഘോഷപ്പൂർവം വരവേൽക്കും അതിനിടയിൽ കോവിൽ ഭജനസമീതിയുടെ യുടെ ഭക്തി ഗാന സുധയും, കോവിലിലെ കലാകാരന്മാരുടെ തിരുവാതിരകളിയുംകൈകൊട്ടികളിയും, വിവിധ നൃത്തനിർത്യങ്ങളും, വിവിധ ക്ഷേത്രങ്ങളിലേ കൈകൊട്ടി കളിയുടെയും  അന്നേ ദിവസത്തെ പരുപാടിഅവസാനിക്കും 13നു വൈകുന്നേരം പെരിയങ്ങാനം കാവിൽ നിന്നും വൈകുന്നേരം മുത്തുകുടകളോടെയും, താലപൊലിയും വാദ്യമേള ത്തോടെ  ഘോഷയാത്രയായി കാവടിയെ കോവിലേക്ക് ആനയിക്കൽ.അതിനു ശേഷം തായമ്പകയും അരങ്ങേറും,അതിനിടയിൽ  നുറു കണക്കിന് മൺചിരാതു വിളക്കുകൾ കൊണ്ടു കോവിൽ പരിസരം പ്രകാശ വർണ്ണം തീർക്കുകയും അഷിത രാജേഷിന്റെ പ്രഭാഷണവും ഡോക്ടറേറ്റ് നേടിയ നീതു കെ അനുമോദിക്കലും അതിനു ശേഷം അന്നദാനവും നടക്കും രാത്രി 10.30 ന് ഗാനമേളയും നടക്കുന്നത്തോടെ കലാപരിപാടികൾ കഴിയും 14നു പുലർച്ചെ  കോവിൽ പൂജാരി ഒലക്കര കൃഷ്ണൻ നായർ പൂജാരിയുടെ  നേതൃത്വത്തിൽ നടക്കുന്ന തണ്ണിലാമൃത് പൂജയും നടക്കുന്നത്തോടെ ആണ്ടിയുട്ട് പൂജാമഹോത്സവത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കും 25നു കാവടിക്കാരും ഭക്തമാരും ചേർന്ന് പഴനിമല കോവിലേക്ക്  പോകുന്നതിനെ ഇ വർഷത്തെ ആണ്ടിയുട്ട് പൂജാമോഹോത്സവം അവസാനിക്കും

No comments