ഹൈമാസ് ലൈറ്റ് കണ്ണടച്ചു.. ഇരുട്ടിലായി കോളംകുളം ടൗൺ
കോളംകുളം : കോളംകുളത്ത് മൂന്ന് വർഷങ്ങൾക്ക് മുൻപ് ചന്ദ്രശേഖരൻ എം എൽ എ യുടെ വികസനഫണ്ടിൽ നിന്നും ലഭിച്ച ഹൈമാസ് ലൈറ്റ് മുഴുവനായും കണ്ണടച്ചതോടെ കോളംകുളം ടൗൺ ജംഗ്ഷൻ ഇരുട്ടിലായി. ഹൈമാസ് ലൈറ്റ് തെളിയാതെ വന്നപ്പോൾ തന്നെ കോളംകുളം റെഡ് സ്റ്റാർ ക്ലബ് പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നാൾ ഇതുവരെ ആയിട്ടും ലൈറ്റ് നന്നാക്കാനുള്ള നടപടി പ്രവർത്തങ്ങളിലേക്ക് കടക്കാത്തതിനാൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. അടിയന്തര അറ്റകുറ്റപ്പണികൾ പണികൾ ചെയ്ത് കൊണ്ട് ഹൈമാസ് ലൈറ്റ് പ്രവർത്തന ക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments