ബളാൽ പഞ്ചായത്തിലെ പാലിയേറ്റീവ് രോഗി ബന്ധു കുടുംബ സംഗമം കൊന്നക്കാട് പൈതൃകത്തിൽ നടന്നു
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ പാലിയേറ്റീവ് രോഗി ബന്ധു കുടുംബ സംഗമം കൊന്നക്കാട് പൈതൃകത്തിൽ നടന്നു.
ബളാൽ പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപെടുത്തി നടത്തിയ പാലിയേറ്റിവ് രോഗി ബന്ധു കുടുംബ സംഗമം പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ ടി. അബ്‌ദുൾ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ.പഞ്ചായത്ത് സ്ഥിരം സമിതി അംഗം മോൻസി ജോയ്. പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വർക്കി..പി. പത്മാവധി..
ജെസ്സി ചാക്കോ. എം. അജിത. ബിൻസി ജെയിൻ , മെഡിക്കൽ ഓഫീസർ രേഷ്മ.. കല്യാൺ.ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ അനിൽ കുമാർ. വി.രഞ്ജിത്ത്.. ഷാജി. പാലിയേറ്റിവ് നേഴ്‌സ് ബിന്ദു തുടങ്ങി യവർ പ്രസംഗിച്ചു...
പഞ്ചായത്തിലെ ആശാ വർക്കർമാർ. ആരോഗ്യ പ്രവർത്തകർ വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നും നടന്നു...
No comments