Breaking News

16കാരിക്ക് പീഡനം. ; പരപ്പ ,ഒടയംചാൽ സ്വദേശികൾക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തു


വെള്ളരിക്കുണ്ട്: പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പെൺകുട്ടിയാണ് പരാതിക്കാരി. രതീഷ് ഒടയഞ്ചാൽ, പരപ്പയിലെ അനന്തു എന്നിവർക്കെതിരെയാണ് കേസെടുത്തത്. കാറ്റാംകവലയിലെ ഒരു കെട്ടിടത്തിൽ എത്തിച്ചാണ് രതീഷ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നു പറയുന്നു. ഇപ്പോൾ പരാതി നൽകിയ
പെൺകുട്ടിയുടെ പരാതി പ്രകാരം കഴിഞ്ഞ മാസം വെള്ളരിക്കുണ്ട് പൊലീസും പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടിയെ കൗൺസിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന സംഭവങ്ങൾ പുറത്തുവന്നത്.

No comments