Breaking News

വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല കവർന്ന് പകരം മുക്കുപണ്ടം വച്ച കേസ്; ക്ഷേത്രകമ്മിറ്റി മുൻ സെക്രട്ടറി റിമാന്റിൽ


കാസർകോട് : കുഡ്ലു പാറക്കട്ടയിലെ ശാസ്താനഗർ അയ്യപ്പ ഭജന മന്ദിരത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല കവർന്ന് പകരം മുക്കുപണ്ടം വച്ച കേസിലെ പ്രതിയായ ബിജെപി പ്രവർത്തകനെ കോടതി റിമാൻഡ് ചെയ്തു. ഭജനമന്ദിര മുൻ സെക്രട്ടറി കൂടിയായ കുഡ്ലുവിലെ ദയാനന്ദയെയാണ് കാസർകോട് കോടതി  റിമാൻഡ് ചെയ്തത്.

നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ക്ഷേത്രത്തിലെ നിലവിലെ പ്രസിഡൻ്റാണ് പൊലീസിൽ പരാതി നൽകിയത്.

No comments