Breaking News

കിളിയളം ശ്രി സുബ്രഹ്മണ്യ കോവിൽ നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം സുവനീർ കാവടി പ്രകാശനം ചെയ്തു


കരിന്തളം : കിളിയളം ശ്രി സുബ്രഹ്മണ്യ കോവിൽ  നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം സുവനീർ കാവടി പ്രകാശനം ചെയ്തു

മുൻ എംപി പി കരുണാകരൻ അധ്യാപകനും പ്രഭാഷകനുമായ വത്സൻ പിലക്കോടിന് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ സുവനീർ കമ്മിറ്റി ചെയർമാൻ പി പ്രഭാകരൻ അധ്യക്ഷനായി. 

ചീഫ് എഡിറ്റർ ശ്രീധരൻ പുതുക്കുന്ന് പുസ്തക പരിചയം നടത്തി. സംഘാടകസമിതി ജനറൽ കൺവീനർ എ പവിത്രൻ ,  വൈസ് ചെയർമാൻ എം ബാലകൃഷ്ണൻ   എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശ്രീജിത്ത് പുതുക്കുന്ന്  ശ്രീ സുബ്രഹ്മണ്യനെ കുറിച്ച്  രചിച്ച ഓഡിയോ സിഡിയുടെ പ്രകാശനവും നടന്നു. ഉമേശന്‍ വേളൂരാണ് പ്രകാശനം നിർവഹിച്ചത്.

സുവനിർ കമ്മിറ്റി കൺവീനർ എം ബിജു സ്വാഗതവും  പുഷ്പരാജൻ ചാങ്ങാട് നന്ദിയും രേഖപ്പെടുത്തി.

No comments