Breaking News

കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ; ആവശ്യമായ തസ്തികകൾ ഉടൻ അനുവദിക്കണം : എം.എൽ അശ്വിനി


കാഞ്ഞങ്ങാട് : സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ അനുവദിച്ച് എത്രയും വേഗം പൂർണമായും പ്രവർത്തനസജ്ജമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ അശ്വിനി ആവശ്യപ്പെട്ടു.

192 തസ്തികകൾ വേണ്ടിടത്ത് 12 തസ്തികകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും വിദഗ്ദ്ധചികിൽസ ലക്ഷ്യമിടുന്ന ആശുപത്രിയിൽ ആകെ രണ്ട് സ്ത്രീരോഗ വിദഗ്ദരും ഒരു ശിശുരോഗ വിദഗ്ദനുമാണ് സേവനമനുഷ്ഠിക്കുന്നത്. അത് തന്നെ ജോലിക്രമീകരണത്തിൻ്റെ ഭാഗമായുള്ള നിയമനമാണ്. സ്ഥിരനിയമനം ലഭിച്ച ഒരു ഡോക്ടർ പോലുമില്ല. സുരക്ഷാജീവനക്കാരുടെ അഭാവവും ഗുരുതരമായ പ്രശ്നമാണ്. ഉക്കിനടുക്ക മെഡിക്കൽ കോളജ് നിർമ്മാണവും അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്നും അശ്വിനി ചൂണ്ടികാട്ടി.

No comments