ചീമേനിയിൽ എഞ്ചിനീയറുടെ വീട്ടിലെ കവർച്ച: നേപ്പാൾ ദമ്പതികൾ കുപ്രസിദ്ധ അന്തർ സംസ്ഥാന കവർച്ചക്കാരെന്ന് സൂചന
കാസർകോട്: ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രക്കാനത്തെ എഞ്ചിനീയർ എൻ. മുകേഷിന്റെ വീട്ടിൽ നിന്നു 40 പവൻ സ്വർണ്ണവും 4 കിലോ തൂക്കമുള്ള വെള്ളിപ്പാത്രങ്ങളും കവർച്ച ചെയ്ത് കടന്നു കളഞ്ഞ ദമ്പതികളും സംഘവും അന്തർ സംസ്ഥാന കവർച്ചക്കാരാണെന്നു സൂചന. കർണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സമാനരീതിയിൽ നടന്ന കവർച്ചാ കേസുകളിൽ പ്രതികളാണ് ദമ്പതികളെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ചീമേനിയിലെ കവർച്ചയ്ക്കു ശേഷം കടന്നു കളഞ്ഞ ദമ്പതികളെ തേടി പ്രത്യേക അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്.
No comments