ജനകീയ ഗ്രന്ഥശാല പ്രവർത്തകനായിരുന്ന മാത്യു മാഞ്ഞൂരിനെ അനുസ്മരിച്ചു ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്താലി ഉദ്ഘാടനം ചെയ്തു
ചിറ്റാരിക്കാൽ : ജനകീയ ഗ്രന്ഥശാല പ്രവർത്തകനായിരുന്ന മാത്യു മാഞ്ഞൂരിനെ അനുസ്മരിച്ചു. ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സമിതി ചിറ്റാരിക്കാൽ മുനയൻകുന്ന് രക്തസാക്ഷി സ്മാരക ലൈബ്രറിയുമായി ചേർന്ന് ചിറ്റാരിക്കാലിൽ നടത്തിയ അനുസ്മരണ പരിപാടി ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്താലി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് ടി.ജി.ശശീന്ദ്രൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ.സോമൻ മാത്യു മാഞ്ഞൂർ അനുസ്മരണം നടത്തി.
അക്ഷരായനം സംസ്ഥാനതല പുരസ്കാരം നേടിയ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി ലൈബ്രേറിയൻ ആതിര സരിത്തിനെ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ അനുമോദിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗങ്ങളായ കെ.ഗോവിന്ദൻ, ടി.വി.കൃഷ്ണൻ, നേതൃസമിതി കൺവീനർ പി.ഡി.വിനോദ്, മനോജ് മാത്യു, ആതിര സരിത്ത് എന്നിവർ പ്രസംഗിച്ചു.
No comments