കാഞ്ഞങ്ങാട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
കാഞ്ഞങ്ങാട് : സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രകടനം നടക്കുന്നതിനാൽ നഗരത്തിൽ വാഹന തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് താഴെപ്പറയും പ്രകാരം ട്രാഫിക് ക്രമീകരിക്കുന്നതാണെന്ന് ഹോസ്ദുർഗ് പോലീസ് അറിയിച്ചു.
1.നീലേശ്വരം ഭാഗത്തുനിന്നും കാസർകോട്- മംഗലാപുരം ഭാഗത്ത് പോകുന്ന മുഴുവൻ വാഹനങ്ങളും 11 മണിമുതൽ കാഞ്ഞങ്ങാട് സൗത്ത് നിന്നും നാഷണൽ ഹൈവേ വഴി കടന്നു പോകേണ്ടതാണ്.
2.കാസർകോട് ഭാഗത്തുനിന്നും നീലേശ്വരം ഭാഗത്ത് നിന്നും വരുന്ന ഹെവി വാഹനങ്ങൾ രാവിലെ 11 മണി മുതൽ നാഷണൽ ഹൈവേയിൽ മാത്രമേ സഞ്ചരിക്കുവാൻ പാടുള്ളൂ.
3.നഗരത്തിലെ സർവീസ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.
4.കാഞ്ഞങ്ങാട് അതിഞ്ഞാൽ മലബാർ ഗോൾഡ് മുതൽ പുതിയ കോട്ട വരെയുള്ള സ്റ്റേറ്റ് ഹൈവേയുടെ കിഴക്കുഭാഗം പ്രകടനക്കാര്‍ക്കും പടിഞ്ഞാറുഭാഗം വൺവേ ഒഴിവാക്കി ടു വെ ആയി ഉച്ചക്ക് രണ്ടുമണിമുതൽ ഉപയോഗിക്കാവുന്നതാണ്. ഗതാഗത നിയന്ത്രണത്തിൽ എല്ലാവരും സഹകരിക്കണമെന്ന് ഹോസ്ദുർഗ് പോലീസ് അറിയിച്ചു.
No comments