Breaking News

മലയോരത്തെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ബളാൽ - കല്ലൻചിറ മഖാം ഉറൂസ് നേർച്ചക്ക് തുടക്കമായി


വെള്ളരിക്കുണ്ട്. മലയോര മേഖലയിലെ പുണ്യ പുരാതനമായ മത സൗഹർദത്തിന്റെ വിളനിലമായി അറിയപ്പെടുന്ന ബളാൽ കല്ലഞ്ചിറ മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന വലിയത്തുല്ലാഹിയുടെ പേരിൽ നടത്തപ്പെടുന്ന ഉറൂസ് നേർച്ചക്ക് തുടക്കമായി. ഇന്ന് രാവിലെ എട്ടു മണിക്ക് ഉറൂസ് കമ്മിറ്റി ചെയർമാൻ ജനാബ് എൽ കെ ബഷീർ പതാക ഉയർത്തി. ഖത്തീബ് ഷരീഫ് അൽ അസ്‌നവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജമാ അത് പ്രസിഡന്റ്‌ വി എം ബഷീർ, സെക്രട്ടറി സി എം ബഷീർ, ട്രെഷർ ഹംസ ഹാജി, ഉറൂസ് കമ്മിറ്റി കൺവീനവർ റഷീദ് കെ പി, മറ്റ് ജമാഅത്ത് കമ്മിറ്റി, ഉറൂസ് കമ്മിറ്റി ഭാരവാഹികളായ എ സി എ ലത്തീഫ്, ടി എം അബ്ദുൽഖാദർ,മഹല്ല് അംഗങ്ങൾ, മദ്രസ്സ വിദ്യാർത്ഥികൾ എന്നിവർ പതാക ഉയർത്താൽ ചടങ്ങിൽ സംബന്ധിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിപുലമായ വിവിധങ്ങളായ പരിപാടികൾ നടക്കും 

രാത്രി 8 മണിക്ക് 

മതപ്രഭാഷണം, മജിലിസുന്നുർ, സ്വലാത്ത് 

നേതൃത്വം. മുഹമ്മദ്‌ ശരീഫ് അൽ-അസ്നവി

14.2.2025 വെള്ളി 

..............

 ഉച്ചക്ക് 11 മണിക്ക് മഹല്ല് അംഗങ്ങൾക്ക്‌ ഉള്ള അന്നദാനം ജുമാ നിസ്കാര ശേഷം ഖത്തം ദുആ, സ്നേഹ സംഗമം 


രാത്രി 8 മണിക്ക് മതപ്രഭാഷണം 

മുഹമ്മദ്‌ ഇർഷാദ് അൽ-അസ്ഹരി പറമ്പിൽ പീടിക 


15.2.2025 ശനി 

രാത്രി 8 മണിക്ക് മതപ്രഭാഷണം 

സ്വാലിഹ്‌ ഫൈസി ബത്തേരി.

രാത്രി 9.30 ന് 

ശംസുൽ ഹുദ ദഫ് സംഘം ആമത്തല അവതരിപ്പിക്കുന്ന മെഗാ ദഫ് മുട്ട് പ്രദർശനം 


16.2.2025ഞായർ രാത്രി 8 മണിക്ക്

..............

ഡോക്ടർ ഉസ്താദ് കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ് രാവ് 


 രാത്രി 10മണിക്ക്  കല്ലൻചിറ അൻവാറുൽ ഹുദാ മെഗാ ദഫ് സംഘം അവതരിപ്പിക്കുന്ന മേഗാ ദഫ് മുട്ട് 


രാത്രി 11 മണിക്ക് 

കൂട്ടു പ്രാർത്ഥന 

നേതൃത്വം 


സയ്യിദ് സൈദലവി കോയ തങ്ങൾ പൊന്മുണ്ടം 


17.2.2025 തിങ്കൾ 

......

ഉച്ചക്ക് 1 മണിക്ക് 

മൗലുദ് പാരായണവും, കൂട്ടു പ്രാർത്ഥന യും 

നേതൃത്വം 

എൻ പി എം സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ അൽബുഖാരി കുന്നുംകൈ

 

വൈകിട്ട് 4 മണിക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

No comments