Breaking News

കാസർഗോഡ് മൊഗ്രാലിൽ റോഡ് റോളറിനു പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു സഹയാത്രികനു പരിക്കേറ്റു


കാസർകോട്: റോഡ് റോളറിനു പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. സഹയാത്രികനു പരിക്കേറ്റു. മുൻവശം തകർന്ന കാർ 50 മീറ്റർ മുന്നോട്ട് നീങ്ങിയാണ് നിന്നത്. മലപ്പുറം, തിരൂരങ്ങാടി മമ്പറത്തെ കുഞ്ഞാലിഹാജിയുടെ മകൻ മെഹബൂബ്(32) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ പരിയാരം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ മൊഗ്രാൽപുത്തൂർ ദേശീയ പാതയിൽ കല്ലങ്കൈയിലാണ് അപകടം. മംഗ്ളൂരു ഭാഗത്തു നിന്നു എത്തിയ കാർ മുന്നിൽ ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്റെ പിൻഭാഗത്ത് ഇടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ടു പേരെയും ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മെഹബൂബ് മരണപ്പെട്ടിരുന്നു. കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞാലൻ ഹാജി-സൈനബ ദമ്പതികളുടെ മകനാണ് മെഹബൂബ്. ഭാര്യ: ഉമ്മു സൽമ. സഹോദരങ്ങൾ: ഹാരിസ്, സാദിഖ്, സാലി, സാബിറ.

No comments