Breaking News

കൂരാംകുണ്ടിൽ എം എസ് മത്തായി മാസ്റ്റർ അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു


ഭീമനടി :  മലയോര മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകിയ സിപിഐ എം എളേരി ഏരിയാ കമ്മിറ്റി അംഗമായിരുന്ന കൂരാംകുണ്ടിലെ എം എസ് മത്തായി മാസ്റ്ററുടെ 21 ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ കൂരാംകുണ്ടിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ പതാക ഉയർത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ വി നാരായണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സി ജെ സജിത്ത്, ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, ടി കെ സുകുമാരൻ, ടി കെ ചന്ദ്രമ്മ, സി വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി എം മത്തായി സ്വാഗതം ചെയ്തു. 

No comments