Breaking News

എംകോം വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ


കാസർകോട് : എംകോം വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൊർക്കാടി, കെദംപാടിയിലെ ഇബ്രാഹിമിന്റെ മകൾ ആമിനത്ത് റിയാന (22)യാണ് മരിച്ചത്. വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരമാണ് എംകോമിനു പഠിച്ചു കൊണ്ടിരുന്നത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്കും രണ്ടര മണിക്കും ഇടയിലാണ് ആമിനത്ത് റിയാന തൂങ്ങിയതെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോൾ
യുവതി പുറത്തേക്ക് വന്നില്ല. വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തു നിന്നു കുറ്റിയിട്ടതായി വ്യക്തമായി. തുടർന്ന് വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ദേർളക്കട്ടയിലെ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. മാതാവ്: ആയിഷ. സഹോദരങ്ങൾ: ഖലീൽ, ഇർഷാന.

No comments