ബളാൽ പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ വാഹനം മറിഞ്ഞു വാഹനത്തിലുള്ളവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ വാഹനം മറിഞ്ഞു. 3 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവർ വെള്ളരിക്കുണ്ട് സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. ആർക്കും വലിയ പരിക്കുകളില്ല. ബളാൽ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കെയർ കൊന്നക്കാട് സംഘടിപ്പിച്ച രോഗീ ബന്ധു കുടുംബ സംഗമത്തിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് വാഹനം മറിഞ്ഞത്
No comments