Breaking News

നീലേശ്വരം ബ്ലോക്ക് ഫെസ്‌റ്റ് കാലിക്കടവ് പഞ്ചായത്ത് മൈതാനിയിൽ നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു


കാലിക്കടവ് : നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാലിക്കടവ് പഞ്ചായത്ത് മൈതാനിയിൽ സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള ബ്ലോക്ക് ഫെസ്റ്റ് തുടങ്ങി. സിനിമാ നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു. കലാകാരന്മാരെ ചേർത്ത് പിടിക്കാൻ കഴിയുന്നവരാണ് കാസർകോട്ടുകാരെന്ന് അദ്ദേഹം പറഞ്ഞു. മിമിക്രി അവതരിപ്പിക്കുന്നതിന് വെള്ളരിക്കുണ്ടിലുൾപ്പെടെ നിരവധി ഗ്രാമങ്ങളിലത്തി. ഇവിടെ വരുമ്പോഴെല്ലാം എനിക്ക് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. സംസ്ഥാന പുരസ്കാരം ഉൾപ്പെടെ ലഭിച്ചത് ഈ നാടിന്റെ സംഭാവനയാണ്. ജയസൂര്യ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷനായി. സിനിമാതാരങ്ങളായ ശ്രീപദ്്യാൻ, പി പി കുഞ്ഞിക്കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി പ്രസന്നകുമാരി, വി വി സജീവൻ, വി കെ ബാവ, സി വി പ്രമീള, എ ജി അജിത്ത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി സുജാത, പഞ്ചായത്ത് അംഗം പി രേഷ്ണ, സെക്രട്ടറി ടി രാഗേഷ്, ഇ കുഞ്ഞിരാമൻ, എം പി മനോഹരൻ, എം ഗംഗാധരൻ, വി വി കൃഷ്ണൻ, ചാക്കോ തെന്നിപ്ലാക്കൻ, കരീം ചന്തേര, ടി വി വിജയൻ, എ ജി ബഷീർ, ഇ വി ദാമോദരൻ, എം സുമേഷ് എന്നിവർ സംസാരിച്ചു. കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് എരവിൽ കോൽക്കളി സംഘത്തിന്റെ കോൽക്കളി, അനീഷ് ഫോക്കസും ഷിജിൽ പഴയങ്ങാടിയും ഒരുക്കിയ നിലാമഴ എന്നിവയും അരങ്ങേറി. ഉദ്ഘാടനത്തിന് മുന്നോടിയായി ചെമ്പിലോട്ട് ഓഡിറ്റോറിയം കേന്ദ്രീകരിച്ച് പ്രദർശന നഗരിയിലേക്ക് ഘോഷയാത്രയും നടന്നു. ഫെസ്റ്റിന്റെ ഭാഗമായി വ്യാഴം രാവിലെ പത്തിന് ഓപ്പൺ ഓഡിറ്റോറിയത്തിൽ കാർഷിക മേഖല പുത്തൻ സാധ്യതകൾ എന്ന വിഷയത്തിൽ ഡോ. ബെഞ്ചമിൻ മാത്യുവിന്റെ ക്ലാസും സംശയ നിവാരണവും. വൈകിട്ട് ആറിന് കരോക്കെ ഗാനമേള മത്സരം, രാത്രി എട്ടിന് ഹൃദയരാഗം ഗാനമേള.

No comments