Breaking News

പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർ വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ഇന്ന് ആരംഭിക്കും

പാണത്തൂർ : ചരിത്ര പ്രസിദ്ധമായ പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ഇന്ന് ആരംഭിക്കും. കളിയാട്ടത്തിന്  മുന്നോടിയായി ശിവരാത്രി ദിനമായ ഇന്നലെ അർദ്ധരാത്രിയിൽ ക്ഷേത്ര തെക്കേ  വാതിൽ തുറന്നു . തുടർന്ന്  രാവിലെ 9.30 ന് നേക്കണീശൻ അവകാശിക്കും, വണ്ണാൻ സമുദായത്തിലെ ആചാര സ്ഥാനികരായ മടിയൻ ചിങ്കം, മടിയൻ പുല്ലൂരാൻ,മടിയൻ കർണ്ണ മൂർത്തി എന്നിവർക്കും, നാട്ടുകാർക്കും പാണത്തൂർ കാട്ടൂർ തറവാടിൽ വച്ച് കാട്ടൂർ നായർ വെറ്റിലടക്ക നൽകും. തുടർന്ന് തെയ്യങ്ങളുടെ മെയ്യാഭരണങ്ങൾ അടങ്ങിയ ഭണ്ഡാരപ്പെട്ടി പാണത്തൂർ കാട്ടൂർ വീട്ടിൽ നിന്നും മഞ്ഞടുക്കം ക്ഷേത്രത്തിലെത്തിക്കും.രാത്രിയിൽ അടർ ഭൂതം, നാഗരാജാവ് നാഗകന്യക എന്നീ തെയ്യക്കോലങ്ങളും, മറ്റന്നാൾ പുലർച്ചേ ദേവരാജാവും, ദേവകന്യകയും കെട്ടിയാടും. എട്ട് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിൽ 101 തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.


No comments