Breaking News

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി പ്രതിയെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു


കാസർകോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് അഞ്ചുമാസം ഗർഭിണിയാക്കിയെന്ന കേസിലെ പ്രതിയെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. അഡൂർ, പാണ്ടിയിലെ സുരേഷി(20)നെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
ആദൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയാണ് പീഡനത്തിനു ഇരയായത്. കടുത്ത വയറുവേദനയെ തുടർന്നാണ് പെൺകുട്ടി ആശുപത്രിയിൽ പോയത്. ഡോക്ടർ നടത്തിയ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു കണ്ടെത്തി. ഇക്കാര്യം ഡോക്ടർ ആദൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. പെൺകുട്ടിക്ക് 18 വയസ്സ് തികയാൻ പത്തു ദിവസം മാത്രം ബാക്കിയിരിക്കെയാണ് സംഭവം പുറത്തായത്.

No comments