വേനൽ കനത്തതോടെ വന്യമൃഗങ്ങൾക്ക് വനത്തിനകത്ത് കുടിവെള്ളം ലഭ്യമാക്കുന്ന "വനനീര്" പദ്ധതിയുടെ ഭാഗമായി റാണിപുരം വനത്തിനുള്ളിൽ വനം വകുപ്പിന്റെയും, റാണിപുരം വന സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ തടയിണകളും, നീർകുഴികളും നിർമ്മിച്ചു
റാണിപുരം : വേനൽ കനത്തതോടെ വന്യ മൃഗങ്ങൾക്ക് കാട്ടിൽ തന്നെ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വനം വകുപ്പ് നടപ്പിലാക്കുന്ന "വനനീര്" പദ്ധതിയുടെ ഭാഗമായി റാണിപുരം വനത്തിനകത്ത് ആദ്യ ഘട്ടമായി എട്ടോളം സ്ഥലങ്ങളിൽ തടയണകളും, നീർ കുഴികളും നിർമ്മിച്ചു. കൂടാതെ വനത്തിനകത്ത് നേരത്തെ നിർമ്മിച്ചിട്ടുള്ള രണ്ട് കുളങ്ങൾ വൃത്തിയാക്കുകയും ചെയ്തു.വനം വകുപ്പുമായി സഹകരിക്കുന്ന മറ്റു സംഘടനകളുടെ സഹകരണത്തോടെ വനത്തിനകത്ത് കൂടുതൽ തടയണകളും, നീർകുഴികളും നിർമ്മിക്കാനാണ് വനം വകുപ്പ് പദ്ധതിയിടുന്നത്. വേനൽ കനത്തതോടെ വന്യമൃഗങ്ങൾ കുടിവെള്ളത്തിനായി ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ ഉള്ള സാധ്യത മുൻകൂട്ടി കണ്ടാണ് വനത്തിനകത്ത് തന്നെ മൃഗങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ വനം വകുപ്പ് പദ്ധതി ആവിഷ്കരിച്ചത്. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. സേസപ്പ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡൻറ് എസ് മധുസൂദനൻ അധ്യക്ഷത വഹിച്ചു. വന സംരക്ഷണ സമിതി ട്രഷറർ എം.കെ. സുരേഷ്, കമ്മിറ്റി അംഗം ടിറ്റോ വരകുകാലായിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. വിമൽ രാജ്, എ.കെ. ശിഹാബുദ്ദീൻ, വിഷ്ണു കൃഷ്ണൻ, രതീഷ് കെ. സമിതി പ്രവർത്തകരായ എം.എം. കുഞ്ഞിരാമൻ, അരുൺ ജാണു, എ.വേണുഗോപാലൻ, ശ്രീഹരി എം.എസ്. എന്നിവർ നേതൃത്വം നൽകി. വനം വകുപ്പ് വാച്ചർമാർ, വന സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ പ്രവൃത്തിയിൽ പങ്കാളികളായി.
No comments