Breaking News

ഹയർസെക്കൻഡറി സ്ക്കൂൾ പരപ്പയിലെ എസ് പി സി , പാസിംഗ് ഔട്ട് പരേഡ് നടത്തി അഡീഷണൽ എസ്പിയും ജില്ലാ നോഡൽ ഓഫീസറുമായ പി ബാലകൃഷ്ണൻ നായർ പരേഡിന്റെ മുഖ്യ അതിഥിയായി അഭിവാദ്യം സ്വീകരിച്ചു


പരപ്പ: ഗവർമെൻറ് ഹയർസെക്കൻഡറി സ്ക്കൂൾ പരപ്പയിലെ എസ് പി സി , പാസിംഗ് ഔട്ട് പരേഡ് നടത്തി. അഡീഷണൽ എസ്പിയും പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുമായ  പി ബാലകൃഷ്ണൻ നായർ പരേഡിന്റെ മുഖ്യ അതിഥിയായി അഭിവാദ്യം സ്വീകരിച്ചു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സി.എച്ച് അബ്ദുൽ നാസർ, പിടിഎ പ്രസിഡണ്ട് ഏ ആർവിജയകുമാർ, എസ് എം സി ചെയർമാൻ മണിയൂർ ബാലകൃഷ്ണൻ, വെള്ളരിക്കുണ്ട്  സ്റ്റേഷൻ ഇൻസ്പെക്ടർ  ടി. കെ മുകുന്ദൻ, പ്രിൻസിപ്പൽ ഇൻ ചാർജ്  ഏ.വി രൂപേഷ് ഹെഡ്മാസ്റ്റർ  പി ജനാർദ്ദനൻ എന്നിവർ സന്നിഹിതരായിരുന്നു. പദ്ധതിയുടെ അഡീഷണൽ ജില്ലാ ഓഫീസർ  ടി. തമ്പാൻ കാഡറ്റുകൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

No comments