ചരിത്ര പ്രസിദ്ധമായ പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ഫെബ്രുവരി 27 മുതൽ മാർച്ച് 6 വരെ നടക്കും
പാണത്തൂർ : ചരിത്ര പ്രസിദ്ധമായ പാണത്തൂർ മഞ്ഞടുക്കം ശ്രീ തുളൂർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ഫെബ്രുവരി 27 മുതൽ മാർച്ച് 6 വരെയായി നടക്കും. കളിയാട്ടത്തോടനുബന്ധിച്ച് ഫെബ്രുവരി 10 ന് തിങ്കളാഴ്ച കൽപ്പിക്കൽ ചടങ്ങ് നടക്കും.11 ന് ചൊവ്വാഴ്ച രാത്രി ഭിഷ്ടാരം, 12 ന് രാവിലെ കൂവം അളക്കൽ, 26 ന് മഹാശിവരാത്രി ദിനത്തിൽ ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് അർദ്ധരാത്രിയിൽ ക്ഷേത്ര തെക്കൻ വാതിൽ തുറക്കും. ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാട്ടൂർ വീട്ടിൽ വച്ച് വെറ്റില അടക്ക കൊടുക്കൽ ചടങ്ങ് നടക്കും. മാർച്ച് 2 ന് വ്യാഴാഴ്ച മൂത്തേടത്ത്, എളേടത്ത് കുതിര് പൂക്കാര്‍ സംഘം കാട്ടൂർ വീട്ടിൽ എത്തിച്ചേരും. തുടർന്ന് വൈകുന്നേരം പൂക്കാര്‍ മഞ്ഞടുക്കം ഭഗവതി ക്ഷേത്രത്തിൽ പ്രവേശിക്കും. അന്നേ ദിവസം രാത്രിയിൽ മൂന്നായറീശ്വരൻ്റെ വെള്ളാട്ടം നടക്കും. മാർച്ച് 5 ന് ബുധനാഴ്ച ഏഴാം കളിയാട്ട ദിനത്തിൽ മുന്നായരീശ്വരനും, 6 ന് വ്യാഴാഴ്ച എട്ടാം കളിയാട്ട ദിനത്തിൽ ഭഗവതി അമ്മയും മുടിയെടുക്കും. തുടർന്ന് തെക്കൻ വാതിൽ അടക്കുന്നതോടു കൂടി കളിയാട്ട മഹോൽസവത്തിന് പരിസമാപ്തിയാകും. എട്ട് ദിവസങ്ങളിലായി ക്ഷേത്ര തിരുമുറ്റത്ത് 101 തെയ്യക്കോലങ്ങൾ കെട്ടിയാടും. കളിയാട്ട ദിവസങ്ങളിൽ കേരളത്തിൽ നിന്നും, കർണ്ണാടകയിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചേരും. 5-ാം കളിയാട്ട ദിവസം മുതൽ മുഴുവൻ ഭക്തർക്കും അന്നദാനം. മാർച്ച് 7 ന് വെള്ളിയാഴ്ച മേക്കാട്ട് തന്ത്രികളുടെ നേതൃത്വത്തിൽ കലശാട്ട്.
No comments