അശാവർക്കർമാരുടെ ശമ്പളവും മറ്റ് ആനു കൂല്യങ്ങളും തടയുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പരപ്പയിലും മാലോത്തും പ്രതിഷേധ പ്രകടനം നടത്തി
വെള്ളരിക്കുണ്ട് : കെ പി സി സി യുടെ ആഹ്വാനപ്രകാരം കിനാനൂർ കരിന്തളം ,ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പയിലും മാലോത്തും പന്തംകൊളുത്തി പ്രകടനം നടത്തി.ആശ വർക്കർമാർ നടത്തുന്ന സമരം 15 ദിവസം പിന്നിടുകയാണ് ഇവരോട് സർക്കാർ കാണിക്കുന്ന നെറികേടിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് കോൺഗ്രസ് 'പാവങ്ങളുടെ കണ്ണീരെപ്പാൻ സാധിക്കാത്ത പിണറായ് ഭരണകൂടം പി എസ് സി അംഗങ്ങൾക്കും, ഡൽഹിയിലെ കേരള പ്രതിനിധിക്കും ലക്ഷം ശമ്പള വർദ്ധനവും, മറ്റ് ആനുകൂല്യങ്ങളും നല്കുമ്പോൾ ഓരോ വീടും കയറിയിറങ്ങി ആരോഗ്യ പ്രവർത്തന രംഗത്ത് സാധാരണകാരൻ്റെ കൂടെ നിൽക്കുന്ന ആശ വർക്കർമാരുടെ ശമ്പളം നല്കാത്തത് കടുത്ത അനീതിയും വഞ്ചനയുമാണെന്ന് നേതാക്കൾ പറഞ്ഞു. ആശവർക്കർമാർക്ക് വേണ്ടി ഇന്ത്യൻ പാർലമെൻ്റിൽ വരെ അതിശക്തമായി ശബ്ദിച്ചിട്ടുള്ളത് കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താനണെന്നും കോൺഗ്രസ്സ് പാർട്ടി ആശ വർക്കർമാരുടെ കണ്ണീരെപ്പാൻ കൂടെയുടാകുമെന്ന് പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ നേതാക്കൻമാർ പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സിജോ പി ജോസഫ് , കണ്ണൻ പട്ട്ളം, ജോണികുന്നാണി ,ബാബു വീട്ടിയോടി, തുടങ്ങിയവർ സംസാരിച്ചു. പി പത്മനാഭൻ, വി ഭാസ്ക്കരൻ , ഷെരീഫ് കാരാട്ട്, കുഞ്ഞികൃഷ്ണൻ കെ. 'ടോമി മണിയഞ്ചിറ അസീസ് കമ്മാടംതുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.
No comments