സ്വർണ്ണം എടുത്തു പകരം മുക്കുപണ്ടം വെച്ച് മോഷണം ; 56 ഗ്രാം സ്വർണ്ണഭരണങ്ങളും 1 ലക്ഷം രൂപയും കവർന്ന പ്രതിയെ മഞ്ചേശ്വരം പോലീസ് പിടികൂടി
കാസർഗോഡ് : പൈവളിക കളായി എന്ന സ്ഥലത്ത് അശോക് കുമാർ എന്നയാളുടെ വീട്ടിൽ നിന്നും 56gm സ്വർണ്ണഭരണങ്ങളും 1 ലക്ഷം രൂപയും കവർന്ന പ്രതിയെയാണ് മഞ്ചേശ്വരം പോലീസ് പിടികൂടിയത്. മൈസൂർ എൽവാള സ്വദേശി യശ്വന്ത് കുമാർ (38) ആണ് പിടിയിലായത്. ഇയാൾ 10 മാസക്കാലമായി ഈ വീട്ടിൽ വീട്ടു ജോലി നോക്കി വരികയായിരുന്നു. ഇയാൾ പലപ്പോഴായി സ്വർണ്ണ വളകൾ മോഷ്ടിക്കുകയും പകരം അതേ വളയുടെ മുക്കുപണ്ടം പണിയിച്ച് വെക്കുകയുമായിരുന്നു പതിവ്. പലപ്പോഴായി സ്വർണ്ണ്ഭരണങ്ങൾ കവർന്ന് ഇയാൾ ആഡംമ്പര ജീവിതം നയിച്ചു വരിയൊയിരുന്നു.
കേസെടുത്ത് പോലിസ് അന്വേഷണം നടത്തി വരവെ ഇയാളെ സംശയം തോന്നി ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും പരിശോധിച്ചതിൽ പല പണം ഇടപാടുകളും സംശയം തോന്നുകയും തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചതിൽ ഇയാൾ ഓൺലൈനായി റോൾഡ് ഗോൾഡ് വളകൾ വാങ്ങിയതായി കാണുകയും ആയതിനെ പറ്റി വിശദമായി ചോദിച്ചതപ്പോൾ പ്രതി കുറ്റ കുറ്റസമ്മതം നടത്തുകയായിരുന്നു.
കാസർഗോഡ് ഡിവൈഎസ്പി സുനിൽകുമാർ സി കെ യുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, എ എസ് ഐ അതുൽ റാം, എസ് സി പി ഒ അബ്ദുൽ ഷുക്കൂർ, അബ്ദുൾ സലാം എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അതിസമർത്ഥമായി പിടികൂടിയത്.
No comments