Breaking News

ചൂതാട്ടം തടയാൻ എത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ


കാസർകോട്: രാവണീശ്വരം, തണ്ണാട്ട് ചൂതാട്ടം തടയാൻ എത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. രാവണീശ്വരം, പാണംതോട് സ്വദേശികളായ സുധീരൻ (28), സുകേഷ് (25), സന്ദീപ് (18) എന്നിവരെയാണ് ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ അഖിൽ അറസ്റ്റു ചെയ്തത്. പ്രതികളെ ഹൊസ്ദുർഗ് കോടതി റിമാന്റു ചെയ്തു.
തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തണ്ണോട്ടെ ഉത്സവ സ്ഥലത്ത് കുലുക്കിക്കുത്ത് എന്ന ചൂതാട്ടം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് കൺട്രോൾ റൂമിലെ പൊലീസുകാർ സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ ചൂതാട്ടക്കാർ ചിതറിയോടുകയും പിന്നീട് തിരിച്ചെത്തി പൊലീസിനു നേരെ കല്ലെറിഞ്ഞുവെന്നുമാണ് കേസ്. കല്ലേറിൽ പൊലീസ് ജീപ്പിന്റെ ചില്ല് തകർന്നിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പൊലീസെത്തി നടത്തിയ പരിശോധനയിൽ സ്ഥലത്തു നിന്നു രണ്ടു മൊബൈൽഫോണുകൾ കണ്ടെത്തിയിരുന്നു. ഈ ഫോണുകൾ പരിശോധിച്ചാണ് ചൂതാട്ടം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്.

No comments