Breaking News

കൊല്ലംമ്പാറ - നെല്ലിയടുക്കം - ബിരിക്കുളം' റോഡിൻ്റെ ശോചനീയാവസ്ഥ ; യൂത്ത് കോൺഗ്രസ് വാഴ നട്ട് പ്രതിഷേധിച്ചു

 കൊല്ലംമ്പാറ - നെല്ലിയടുക്കം - ബിരിക്കുളം' റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തിര പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രതീകാത്മക സമരത്തിന് നേതൃത്വം നല്കിയത്. നിരവധി യാത്രാ ബസ്സുകളും, സ്കൂൾ ബസ്സുകളും കടന്ന് പോകുന്ന പ്രധാന റോഡാണിത്. ഈ റോഡിനോട് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ 4 വർഷമായ് കാണിക്കുന്ന അവഗണയ്ക്കെതിരെ ശക്തമായ ജനരോക്ഷമാണ് ഈ പ്രദ്ദേശവാസികളിൽ നിന്ന് ഉയരുന്നത്. റീ ടാറിങ്ങോ, അറ്റകുറ്റപണിയോ നടത്താതെ ജനങ്ങളുടെ ദുരിതയാത്രയെ പുച്ഛിക്കുകയാണ് ജില്ലാ പഞ്ചായത്തംഗമെന്നും വളരെ പ്രധാന റോഡായ ഈ റോഡിൻ്റെ ശോചനീയാവസ്ഥ മെക്കാഡം ചെയ്ത് യാത്രക്കാരുടെ ദുരിതയാത്രയിൽ നിന്ന് മോചനമുണ്ടാക്കണമെന്ന് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലിക്കൈ സൂചന സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിഷ്ണു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് സഘടനാ കാര്യ ജനറൽ സെക്രട്ടറി ബാലഗോപാലൻ കാളിയാനം,

യൂത്ത് കോൺഗ്രസ് ' ജനറൽ കോൺഗ്രസ് രൂപേഷ് കുവാറ്റി, മിഥുൻ കൊല്ലംബാറ, ഷമീം പുലിയംകുളം, ഹരിശങ്കർ കോളം കുളം ,ട്രഷറർ ശിവജിത്ത് തുടങ്ങിയവർ സംസാരിച്ചു.

No comments