Breaking News

എളേരി സമരം അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു


ഭീമനടി : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി എളേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ എളേരി സമരത്തിന്റെ 77-ാം വാർഷികം അനുസ്മരണം നടത്തി. പോരാട്ട സ്മരണകൾ നിറഞ്ഞ അന്തരീക്ഷത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ  അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രഹാം, ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, കെ വി കെ പത്മനാഭൻ എന്നിവർ സംസാരിച്ചു. വി അപ്പു സ്വാഗതം പറഞ്ഞു.

No comments