കേന്ദ്ര പദ്ധതികൾ മുഴുവൻ കേരളസർക്കാരിന്റെതാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു ബിജെപി ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി കമ്പല്ലൂർ ടൗണിൽ പൊതുയോഗം സംഘടിപ്പിച്ചു
ചിറ്റാരിക്കാൽ : കേന്ദ്ര പദ്ധതികൾ മുഴുവൻ കേരളസർക്കാരിന്റെതാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുപോകുന്ന ഗവർമെന്റ് ആണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നയെന്ന് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കേശവൻ. ബിജെപി ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി കമ്പല്ലൂർ ടൗണിൽ വച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി - മയക്കുമരുന്ന് മാഫിയകളുടെ താവളമായി കേരളം മാറിയെന്നും ഇതിനെതിരെ രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കാൻ ജനങ്ങളെ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ജനതാ പാർട്ടിയുടെ ബൂത്ത് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വിജയക്കൊടി പാറിക്കാമെന്ന് ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി കൺവെൻഷനിൽ ഉദ്ഘാടന പ്രസംഗത്തിൽ ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എം.എൽ അശ്വനി പറഞ്ഞു. ബിജെപി ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ കെ ബാബു അധ്യക്ഷനായി.നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത്, ജന സെക്രട്ടറിമാരായ രാജീവൻ ചീമേനി, എ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ ആദ്യകാല പ്രവർത്തകരായ കെ.കെ. പ്രഭാകരൻ ചിറ്റാരിക്കാൽ, കുഞ്ഞിരാമൻ കമ്പല്ലൂർ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജേഷ് കുന്നുമ്മൽ സ്വാഗതവും മണ്ഡലം ട്രഷറർ കെ പി വിനോദ് നന്ദിയും പറഞ്ഞു.
No comments