Breaking News

ചുമട്ട് തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കണം ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വെള്ളരിക്കുണ്ട് : ചുമട്ട് തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ഹെഡ് ലോഡ്& ജനറൽ വർക്കേഴ്സ് യൂണിയൻ (CITU ) വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ ട്രഷറർ എം വി കൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഗിരീഷ് ടി എൻ സ്വാഗതം പറഞ്ഞു . യൂണിറ്റ് പ്രസിസന്റ്  പ്രിൻസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.     

അബ്ദുൾ ബഷീർ എ (പ്രസിഡന്റ്) ,  പ്രിൻസ് തോമസ് (വൈസ് പ്രസിഡന്റ്), ഗിരീഷ് ടി എൻ (സെക്രട്ടറി), സോബിൻ മാത്യു (ജോ സെക്രട്ടറി)

ജോൺസൺ കെ എ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഗിരീഷ് ടി എൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം എൻ രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സി പി ഐ എം  വെള്ളരിക്കുണ്ട് ടൗൺ ബ്രാഞ്ച് സെക്രട്ടറി സുമേഷ് പി ആർ , സി ഐ ടി യു ബളാൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സാബു ഇടശ്ശേരി, ഓട്ടോ തൊഴിലാളി യൂണിയൻ (CITU) നേതാവ് തമ്പാൻ ടി.വി, ബാലകൃഷ്ണൻ ടി എ എന്നിവർ സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു


No comments