Breaking News

മൂന്ന് ദിനങ്ങളിലായി മടിക്കൈയിൽ നടന്ന സമം സാംസ്കാരികോത്സവം സമാപിച്ചു


മടിക്കൈ: അമ്പലത്തുകരയിൽ മൂന്ന് ദിനങ്ങളിലായി നടന്ന ജില്ലാ പഞ്ചായത്തിന്റെ സമം സാംസ്കാരികോത്സവത്തിന് സമാപനം.സമാപന ദിവസം നടന്ന വനിതാ ജനപ്രതിനിധികളുടെ സംഗമം ചരിത്രകാരൻ ഡോ. കെ കെ എൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി.

തുടർന്ന് വനിതാ ജനപ്രതിനിധികൾ അനുഭവവിവരണം നടത്തി.ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി ബാലകൃഷ്ണൻ മോഡറേറ്ററായി.ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ സംസാരിച്ചു. 

സമം പുരസ്കാര വിതരണവും ആദര സംഗമവും മുൻമന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ വനിതാ ഫുട്ബോൾ അനലിസ്‌റ്റ് എം അഞ്ജിത,2024 ഫോക്സ് സ്റ്റോറി ഇന്ത്യ പ്രഖ്യാപിച്ച 100 സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയ ഡോ.റുഖിയ മുഹമ്മദ് കുഞ്ഞി, ജർമൻ ബിഡബ്ല്യൂഎയുടെ ഫെഡറൽ അസോസിയേഷൻ ഫോർ ഇക്കണോമിക് ഡവലപ്മെൻ്റ് ആൻഡ് ഫോറിൻ ട്രേഡിലെ ഇന്ത്യയിലെ ആദ്യത്തെ സെനറ്റ് അംഗം ആയിഷ റൂബി, ജില്ലയിലെ ആദ്യവനിതാ സംവിധായിക ഫർസാന ബിനി അസഫർ, എൻഎസ്എൻഐഎസ് ഫെൻസിങ് കോച്ച് ഡോണ മരിയ, തുടർച്ചയായി സ്വരാജ് ട്രോഫി നേട്ടം കൈവരിച്ച ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമിള എന്നിവർക്ക് പി കെ ശ്രീമതി,കെ കെ എൻ കുറുപ്പ് എന്നിവർ പുരസ്കാരം സമ്മാനിച്ചു.പത്ത് വർഷത്തിനുമുകളിൽ തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനികളായ വനിതകളെയും ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡാൻ്റ് പി ബേബി അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ ശകുന്തള സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ, ആൽത്തറ ബാൻഡ് അവതരിപ്പിച്ച ഫ്യൂഷൻ സോങ് എന്നിവ അരങ്ങേറി.

No comments