കൊന്നക്കാട് അരയങ്കുളത്ത് അജ്ഞാത ജീവി കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ കൊന്ന് മാംസം പകുതി ഭക്ഷിച്ച നിലയിൽ
കൊന്നക്കാട് : കൊന്നക്കാട് അരയങ്കുളത്ത് കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ കൊന്ന് മാംസം പകുതി ഭക്ഷിച്ച നിലയിൽ.അരയങ്കുളം തോമസ് ടി ചാക്കോ തുരുത്തേൽ എന്നയാളുടെ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെയാണ് കൊന്ന് മാംസം പകുതി ഭക്ഷിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത് .വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ആടിന്റെപോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു. പുലിയായിരിക്കാനാണ് സാധ്യതയെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു
No comments