കാലിച്ചാനടുക്കം ആലത്തടി സ്വദേശിയായ ഗൃഹനാഥൻ കുളത്തിൽ വീണ് മരിച്ചു
കാലിനച്ചടുക്കം: ഗൃഹനാഥൻ കുളത്തിൽ വീണ് മരിച്ചു. തായന്നൂർ ആലത്തടിയിലെ കെ.ദാമോദരൻ (58) ആണ് മരിച്ചത്. കർഷകനായ ഇയാൾ ഇന്നലെ വൈകിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് കൃഷി സ്ഥലത്തെ കുളത്തിൽ വീണ നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയാൾക്ക് കാഴ്ചശക്തി കുറവാണെന്ന് പറയപ്പെടുന്നു. ഭാര്യ: സരോജിനി.
No comments