Breaking News

രാത്രി കാലങ്ങളിൽ സ്ത്രീകൾക്ക് മെസേജ് അയക്കൽ ; ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു


ബങ്കളം : രാത്രി കാലങ്ങളിൽ സ്ത്രീകൾക്ക് മെസേജ് അയക്കുന്നതിനെ ചോദ്യം ചെയ്ത വിരോധത്തിലാണെന്നു പറയുന്നു യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. നീലേശ്വരം, മടിക്കൈ, പുതുക്കൈ, ആലിങ്കീഴിലെ മുഹമ്മദ് മുസമ്മലി(24)നാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അബ്ദുൽ ഹാരിസ് (27) എന്നയാൾക്കെതിരെ നീലേശ്വരം പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം മടിക്കൈ, ദിവ്യംപാറയിലാണ് സംഭവം. സ്ത്രീകൾക്ക് രാത്രി കാലങ്ങളിൽ മെസേജ് അയക്കുന്നത് മുഹമ്മദ് മുസമ്മൽ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ബുധനാഴ്ച വൈകിട്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടങ്ങി.

No comments