യാത്രയയപ്പ് നൽകി കൊന്നക്കാട് മുട്ടോംകടവ് പോസ്റ്റ് ഓഫീസിൽ 33 വർഷ സേവനത്തിന് ശേഷം സ്ഥാനക്കയറ്റം ലഭിച്ചു പോകുന്ന ഷാജിമോൻ ജോസഫിന് മൈത്രിയുടേയും സ്റ്റാർ മുട്ടോംകടവ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെയും യാത്രയയപ്പ്
വെള്ളരിക്കുണ്ട് : 33 വർഷം കൊന്നക്കാട് മുട്ടോംകടവ് പോസ്റ്റ് ഓഫീസിൽ സേവനമനുഷ്ഠിച്ച് നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് പ്രമോഷൻ ആയി പോകുന്ന ഷാജിമോൻ ജോസഫിന് നാട്ടുകാരുടെ യാത്രയയപ്പ് .യാത്രയയപ്പിൻ്റെ ഭാഗമായി കൊന്നക്കാടിന്റെ പ്രിയപ്പെട്ട വിലാസിനി ഡോക്ടർ പൊന്നാട അണിയിച്ചു ആദരിച്ചു .
മൈത്രിയുടേയും സ്റ്റാർ മുട്ടോംകടവ് വാട്സ്ആപ്പ് ഗ്രൂപ്പിൻറെയും നേതൃത്വത്തിൽ മൈത്രി ഹാളിൽ സംഘടിപ്പിച്ച ഷാജിമോൻ ജോസഫിന്റെ യാത്രയയപ്പ് യോഗം ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു . പത്താം വാർഡ്മെമ്പർ മോൻസി ജോയി അധ്യക്ഷത വഹിച്ചു. ടി പി തമ്പാൻ , രമണി, എ ടി ബേബി , ബിജു മാഷ് , ജിൻറോ മുറിഞ്ഞകല്ലേൽ , മാത്യൂസ് വലിയവീട്ടിൽ , ബൈജു വാഴത്തട്ട് , എയ്ഞ്ചൽ ഷാജി, സിജി ഷാലറ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ മൈത്രി സെക്രട്ടറി കെ പി ചെറിയാൻ സ്വാഗതം ആശംസിക്കുകയും ദിബാഷ് ജി നന്ദി പറയുകയും ചെയ്തു.കേരള- കർണാടക അതിർത്തിയോടു സ്ഥിതി ചെയുന്ന മലയോരത്തെ അവസാന പോസ്റ്റ് ഓഫീസാണ് കൊന്നക്കാട് ടൗണിൽ നിന്നും 3 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മുട്ടോംകടവ് പോസ്റ്റ് ഓഫിസ് .
No comments