സ്‌കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് ഉപ്പള കണ്ണാടിപ്പാറ സ്വദേശി മരിച്ചു
ഉപ്പള : ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള കെദങ്കാറു കണ്ണാടിപ്പാറയിലെ ഹനീഫിന്റെ മകന്‍ മുഹമ്മദ് അന്‍വാസ് (24) ആണ് മരിച്ചത്. അംഗഡിമുഗറിലെ ഫസല്‍ റഹ്മാനാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മഞ്ചേശ്വരം ഉദ്യാവര്‍ റഫഹാളിനു സമീപത്ത് അപകടം ഉണ്ടായത്. അപകടത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അപകടത്തിനിടയാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
No comments