സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡിലെ നായ്ക്കാപ്പില്‍ സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കുമ്പള മുളിയടുക്കയിലെ പ്രമോദ് (35)ആണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിലാണ് പ്രമോദിനു പരിക്കേറ്റത്. മുന്‍ ഭാഗത്തു നിന്നും വന്ന കാര്‍ യു-ടേണ്‍ എടുക്കുന്നതിനിടയിലാണ് പ്രമോദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്തു.
No comments